Breaking News

നാരദക്കേസില്‍ രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍, സിബിഐ ഓഫിസില്‍ മമത; ബംഗാളില്‍ നാടകീയ സംഭവങ്ങള്‍

പശ്ചിമബംഗാള്‍ മന്ത്രി ഫിര്‍ഹദ് ഹക്കിമിനെ സിബിഐ അറസ്റ്റ് ചെയ്തു. 2016-ലെ നാരദ ഒളിക്യാമ ഓപ്പറേഷന്‍ കേസുമായി ബന്ധപ്പെട്ടാണ് നടപടി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുബ്രതാ മുഖര്‍ജി, പാര്‍ട്ടി നേതാവ് മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി

എന്നിവരെ ഹക്കിമിനൊപ്പം സിബിഐ നിസാം പാലസ് ഓഫിസില്‍ രാവിലെ എത്തിച്ചിരുന്നു. സിബിഐയുടെ അപേക്ഷ പരിഗണിച്ച്‌ ഹക്കിം, മുഖര്‍ജി, മിത്ര, ചാറ്റര്‍ജി എന്നിവരെ

പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു.  പിന്നാലെയാണ് മന്ത്രിയുടെ അറസ്റ്റ്. നാരദ ഒളിക്യമറ ഓപ്പറേഷനിലൂടെ അഴിമതി ആരോപണം

പുറത്തുവരുമ്ബോള്‍ എല്ലാവരും മമത മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. നാലുപേരും കോഴ  വാങ്ങുന്നതാണ് ഒളിക്യാമറയില്‍ പിടിക്കപ്പെട്ടത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വീഡിയോ പുറത്തുവിട്ടത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …