കണ്ണൂരില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. ഗ്യാസ് നിറക്കാനായി മംഗളൂരുവിലേക്ക് പോകുകയായിരുന്നു ലോറി
പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടമാണ് ഇത്.