Breaking News

കെകെ ശൈലജ ടീച്ചർ മന്ത്രിയാകില്ല; രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി സിപിഎം…

രണ്ടാം പിണറായി സര്‍ക്കാറില്‍ നിന്നും കെ കെ ശൈലജ പുറത്ത്. കഴിഞ്ഞ മന്ത്രിസഭയില്‍ ഏറ്റവും മികച്ച മന്ത്രിയെന് ഖ്യാദി നേടിയ കെ കെ ശൈലജക്ക് പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചു.

അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജയെ മാറ്റാന്‍ തീരുമാനിച്ചത്.

ഇതോടെ പിണറായി വിജയന് മാത്രമാകും കഴിഞ്ഞ മന്ത്രിസഭയില്‍ തുടരുക. കൊവിഡ് വ്യാപന സാഹചര്യവും ആരോഗ്യമന്ത്രി എന്ന നിലയിൽ

കഴിഞ്ഞ മന്ത്രിസഭയിൽ നടത്തിയ മികച്ച പ്രവര്‍ത്തനവും മട്ടന്നൂരിൽ നേടിയ വൻ ഭൂരിപക്ഷവും എല്ലാം കണക്കിലെടുത്ത് കെകെ ശൈലജയെ ഇത്തവണയും പരിഗണിക്കണമെന്ന തരത്തിലായിരുന്നു ചര്‍ച്ച.

എന്നാൽ സംഘടനാ സംവിധാനത്തിൽ എല്ലാവർക്കും തുല്യ പരിഗണനയും നീതിയും പൊതു തീരുമാനവുംവേണമെന്ന നിലപാടിൽ പാര്‍ട്ടി ഉറച്ച് നിന്നതോടെയാണ് ശൈലജക്ക് മന്ത്രിസ്ഥാനം നഷ്ടമാകുന്നത്.

ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിൽ ഏഴ് പേരാണ് കെകെ ശൈലജയെ അനുകൂലിച്ചത് എന്നാണ് വിവരം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …