ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സമൂഹികപരമായും ധാര്‍മികപരമായും അംഗീകരിക്കാനാകാത്തതാണെന്ന് പഞ്ചാബ് – ഹരിയാന ഹൈകോടതി. സംരക്ഷണം ആവശ്യപ്പെട്ട് പഞ്ചാബില്‍ നിന്നും നാടുവിട്ട കമിതാക്കള്‍ നല്‍കിയ
ഹർജിയില്‍ ജസ്റ്റിസ് എച്ച്.എസ് മദാനിന്റേതാണ് വിധി. നിലവില്‍ ഒരുമിച്ച് കഴിയുകയാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നും താണ്‍ തരണ്‍ ജില്ലയില്‍ നിന്നുള്ള 22കാരനായ ഗുര്‍വീന്ദര്‍ സിങ്ങും 19കാരിയായ ഗുല്‍സാ കുമാരിയും സമര്‍പ്പിച്ച ഹർജിയില്‍ പറയുന്നു.
യുവതിയുടെ വീട്ടുകാര്‍ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും അതിനാല്‍ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെന്നും യുവതിയുടെ ആധാര്‍ കാര്‍ഡ്
വീട്ടുകാരുടെ പക്കലായതിനാല്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടായെന്നും ഇരുവരുടെയും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, ഇരുവരും അവരുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം
നല്‍കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഇത് സാമൂഹികപരമായും ധാര്‍മികപരമായും അംഗീകരിക്കാനാവില്ലെന്നും ഹർജി തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കി. ഒളിച്ചോടി
വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്ന കമിതാക്കള്‍ളുടെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം നല്‍കിയാല്‍ സാമൂഹിക ഘടന തകരാറിലാകുമെന്ന് നേരത്തെ ഇതേ ഹൈകോടതിയുടെ മറ്റൊരു ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു.