Breaking News

പോലിസുകാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

ഉത്തര്‍പ്രദേശില്‍ ബല്ലിയ ജില്ലയില്‍ മഡ്ഘാട്ടില്‍ മൃതദേഹങ്ങള്‍ പോലിസുകാരുടെ നേതൃത്വത്തില്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

ഏതാനും പേര്‍ പോലിസുകാരുടെ നിര്‍ദേശപ്രകാരം മൃതദേഹങ്ങള്‍ ടയര്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച്‌ തീകൊടുക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. എസ് പി ബല്ലിയ വിപിന്‍ ടഡയാണ് അഞ്ച് പോലിസുകാരെ മൃതദേഹം മറവ് ചെയ്യാന്‍ അയച്ചത്.

അദ്ദേഹം തന്നെയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളതും. അഡീഷണല്‍ എസ് പി റാങ്കിലുളള ഉദ്യോഗസ്ഥനാണ് അന്വേഷണച്ചുമതല. മൃതദേഹങ്ങള്‍ ജീര്‍ണിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പെട്രോളൊഴിച്ച്‌ കത്തിച്ചതെന്നും പ്രദേശത്ത് വിറക്

ലഭ്യമായിരുന്നില്ലെന്നും പോലിസുകാര്‍ പറഞ്ഞതായി റിപോര്‍ട്ട് ഉണ്ട്. മൃതദേഹങ്ങള്‍ ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്ന് കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇത്തരത്തിലൊരു സംഭവം നടക്കുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …