രാജ്യം മുഴുവന്‍ കോവിഡിനെതിരെ പോരാടുകയാണ്. ഇതിനിടെ കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുകയാണ് കോയമ്ബത്തൂരില്‍ ഒരു ക്ഷേത്രസമിതി. കോവിഡില്‍ നിന്നും ജനങ്ങളെ
രക്ഷിക്കുന്നതിനാണ് കൊറോണ ദേവിയുടെ പ്രതിഷ്ഠ സ്ഥാപിച്ച് പൂജ നടത്തുന്നതെന്നാണ് ഇവര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരിലുള്ള കാമാച്ചിപുരം അധിനം എന്ന ക്ഷേത്രത്തിലാണ് ഇത്തരത്തിലൊരു
പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ബാധകളില്‍ നിന്നും രോഗങ്ങളില്‍ നിന്നും ഭക്തരെ സംരക്ഷിക്കുന്നതിനായി ദേവതകളെ സൃഷ്ടിക്കുന്നത് ഒരു സമ്ബ്രദായമാണെന്ന് ക്ഷേത്രത്തിന്റെ
ചുമതലയുള്ള ശിവലിംഗേശ്വരന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ കോയമ്ബത്തൂരില്‍ പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം പോലുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY