രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലെയും മരണനിരക്ക് ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതേസമയം 4, 209 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലാണ് മരണനിരക്ക് കുത്തനെ ഉയര്‍ന്നത്. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ
738ഉം, കര്‍ണാടകയില്‍ 548 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 2,60,31,991 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,27,12,735 പേര് രോഗമുക്തരായി. കോവിഡ്
ബാധിച്ച് ഇതുവരെ 2,91,331 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിലവില്‍ 30,27,925 സജീവ രോഗികളുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY