Breaking News

കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മുന്നറിയിപ്പ്…

കേരളത്തിലെ 10 ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കിമീ വരെ

വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തമിഴ്‌നാട്, ആന്ധ്ര തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മേല്‍പറഞ്ഞ സമുദ്രമേഖലകളില്‍ മല്‍സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുകയും 25 ഓടെ

അത് ശക്തമായ ‘യാസ്’ ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ബംഗാള്‍ ഉള്‍ക്കടലില്‍ അടക്കം ശക്തമായ കാറ്റ് അടിച്ചുവീശുമെന്നും

മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവരുതെന്നും നിര്‍ദേശിച്ചിരിക്കുന്നത്. 24 വരെയുള്ള തിയ്യതികളിലാണ് മല്‍സ്യബന്ധനം നിരോധിച്ചിരിക്കുന്നത്. 23ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് പടിഞ്ഞാറന്‍

ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട്, ആന്ധ്ര തീരങ്ങള്‍, മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍

40 മുതല്‍ 60 കിമീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തുടര്‍ന്നുള്ള സമയങ്ങളില്‍ കാറ്റിന്റെ വേഗത 50 കി മുതല്‍ 60 മീ വരെ കൂടാനും മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള

വടക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നീ സമുദ്രമേഖലകളില്‍ വീശിയടിക്കും. 24ന് തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ സമുദ്ര മേഖലയില്‍ 40 കി.മീ മുതല്‍ 60 കി മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട്, ആന്ധ്ര തീരങ്ങള്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിമീ

വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …