Breaking News

ഏഴു സീസണ്‍, അഞ്ചാം കിരീടം- ബാഴ്​സ പുറത്താക്കിയ സുവാരസിന്​ ഇത് മധുര പ്രതികാരം…

ഒത്തിരി സ്വപ്​നങ്ങള്‍ കൂടെക്കൂട്ടി​ നീണ്ട കാലം ജഴ്​സിയണിഞ്ഞ ഇഷ്​ട ക്ലബില്‍നിന്നും കൂട്ടുകാരില്‍നിന്നും നിര്‍ദയം പടിയിറക്കിയവരോട്​ ലൂയി സുവാരസ്​ എന്ന ഉറുഗ്വായ്​ക്കാരന്​ ഇതില്‍പരം എങ്ങനെ പകരം ചോദിക്കാനാകും?

പുതിയ പരിശീലകനായി എത്തിയ കോമാ​െന്‍റ ഗുഡ്​ ബുക്കിലില്ലാത്തതിന്​ നൂക്യാമ്ബില്‍ നിന്ന്​ പുറത്തുപോകേണ്ടിവന്നപ്പോള്‍ വീണ കണ്ണീരാണ്​ അത്​ലറ്റിക്കോക്കൊപ്പം ലാ ലിഗ കിരീടവുമായി മടങ്ങു​േമ്ബാള്‍ സുവാരസ്​ കഴുകിക്കളഞ്ഞത്​.

ശനിയാഴ്​ച വല്ലഡോളിഡിനെതിരെ സ്വന്തം മൈതാനത്ത്​ ജയം അനിവാര്യമായിരുന്നു അത്​ലറ്റിക്കോക്ക്​. 18ാം മിനിറ്റില്‍ വയ്യഡോളിഡ്​ താരം ഓസ്​കര്‍ പ്ലാനോയുടെ ഗോളില്‍ പിറകിലായി പോയ മഡ്രിഡ്​ ടീമിന്​ സമനില പിടിക്കാന്‍ പോലും

57ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. എയ്​ഞ്ചല്‍ ​കൊറിയ സമനില നല്‍കി​ 10 മിനിറ്റ്​ കഴിഞ്ഞ്​ ടീമിനെ വിജയത്തിലേക്കും ലാ ലിഗ കിരീടത്തിലേക്കും നയിച്ച്‌​ ലക്ഷ്യം നേടു​േമ്ബാള്‍ അത്​ലറ്റിക്കോക്കൊപ്പം സുവാരസും എല്ലാം ആഹ്ലാദ

നൃത്തം തുടങ്ങിയിരുന്നു. കളി കഴിഞ്ഞ്​ താരങ്ങള്‍ മൈതാനം വല​ംവെക്കു​േമ്ബാള്‍ സുവാരസ്​ കണ്ണീര്‍ പൊഴിക്കുന്നതായിരുന്നു കാഴ്​ച, ആനന്ദക്കണ്ണീരായിരുന്നുവെന്ന്​ മാത്രം. ഏറെ നേരം മൈതാനത്തിരുന്ന്​

മൊബൈല്‍ ഫോണിലും അല്ലാതെയും ഇഷ്​ടമുള്ളവരോട്​ സന്തോഷം പങ്കുവെച്ചു. ”അത്​ലറ്റികോ നല്‍കിയ സ്വീകാരമാണ്​ എന്നെ സന്തോഷിപ്പിക്കുന്നത്​. ഓരോ ഘട്ടത്തിലും മികച്ച പ്രകടനത്തിന്​ അവര്‍ അവസരം നല്‍കി.

അവര്‍ നല്‍കിയ വിശ്വാസത്തിന്​ നല്‍കി. അന്ന്​ ​എനിക്കൊപ്പം വേറെയും കുറെപേര്‍ അനുഭവിക്കേണ്ടിവന്നിരുന്നു, എ​െന്‍റ ഭാര്യ, കുട്ടികള്‍… വര്‍ഷങ്ങളായി മൈതാനത്തുണ്ട്​. പക്ഷേ,

ഇത്രയേറെ അനുഭവിക്കേണ്ടിവന്നത്​ ആദ്യമായാണ്​. കലാശപ്പോരാട്ട ദിനത്തില്‍ തിളങ്ങാനായത്​ അഭിമാനകരമാണ്​”- സുവാരസ്​ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …