കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി കാരണം നിര്‍ത്തിവെക്കേണ്ടി വന്ന ഐപിഎല്ലിന്റെ 14ാം സീസണിലെ ശേഷിച്ച മല്‍സരങ്ങള്‍ യുഎഇയില്‍ നടത്തിയേക്കും എന്നുള്ള സൂചനകള്‍ പുറത്ത്.
കഴിഞ്ഞ വര്‍ഷവും മഹാമാരി പ്രതിസന്ധിക്ക് ഇടയിലും ഐപിഎല്‍ യുഎഇയില്‍ വിജയകരമായി നടത്തിയത് ബിസിസിഐക്ക് വീണ്ടും അറബ് രാജ്യം തിരഞ്ഞെടുക്കാന്‍
പ്രേരിപ്പിച്ചിട്ടുണ്ടാകും. ഇംഗ്ലണ്ട് കൗണ്ടി ടീമുകളും ഐപിഎല്‍ നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നിരുന്നു.
സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കിട്ടുന്ന ചെറിയ ഇടവേളയില്‍ ആയിരിക്കും മത്സരങ്ങള്‍ നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഈ വര്‍ഷം ഇന്ത്യയില്‍ വച്ച് നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുന്നേയായിരിക്കും ഐപിഎല്‍ നടത്തുക. ലോകകപ്പിന് മുമ്ബ് ഒരു മാസം കൊണ്ട് ഐഎപിഎല്ലിലെ ബാക്കിയുള്ള 31 മത്സരങ്ങള്‍ തീര്‍ക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഈ ഒരു ഇടവേളയില്‍ നടത്താന്‍ തന്നെയാകും ബിസിസിഐയുടെ ശ്രമം. 31 മത്സരങ്ങള്‍ ഇത്രയും ചെറിയ കാലയളവില്‍ സമയബന്ധിതമായി നടത്തണം എന്നുള്ളതിനാല്‍
വാരാന്ത്യ ദിവസങ്ങളില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്തുക എന്നതാകും ബിസിസിഐ ലക്ഷ്യമിടുന്നത്. ഇതേ കുറിച്ച് അന്തിമ തീരുമാനം ഈ മാസം 29ന് ചേരുന്ന ബിസിസിഐ യോഗത്തിനൊടുവില്‍ ഉണ്ടാവുമെന്നാണ് വിവരം.