ആഴ്ചകള്‍ക്ക് ശേഷം രാജ്യത്തെ പ്രതിദിന കൊറോണ വൈറസ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തില്‍ താഴെ എത്തിയിരിക്കുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ
വൈറസ് രോഗം സ്ഥിരീകരിച്ചത് 1,96,427 പേര്‍ക്കാണ്. 3,26,850 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. 3511 പേര്‍ കൊറോണ വൈറസ് രോഗ ബാധയെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874ആയി ഉയര്‍ന്നിരിക്കുകയാണ്. ഇതില്‍2,40,54,861 പേര്‍ രോഗമുക്തി നേടുകയുണ്ടായി. കൊറോണ വൈറസ് രോഗ ബാധ മൂലം മരിച്ചത് 3,07,231 പേരാണ്. നിലവില്‍ 25,86,782 പേരാണ് ചികിത്സയിലുള്ളത്.