ഇടുക്കി ജില്ലയില്‍ പലയിടങ്ങളിലും കനത്ത മഴ തുടരുന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാര്‍കുട്ടി, പാംബ്ല അണക്കെട്ടുകള്‍ തുറന്നു. ബുധനാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം പീരുമേട് താലൂക്കില്‍
158 മി.മി, ഉടുമ്ബന്‍ചോല-40.2 മി.മി, ദേവികുളം- 83.6 മി.മി, ഇടുക്കി-52.4 മി.മി, തൊടുപുഴ -37.2മി.മി എന്നിങ്ങനെയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്ത മഴയുടെ അളവ്. നെടുങ്കണ്ടം രാജാക്കാട് റോഡില്‍ മരം കടപുഴകി ബുധനാഴ്ച രാവിലെ ഗതാഗതം തടസ്സപ്പെട്ടു.
ഹൈറേഞ്ചില്‍ പലയിടത്തും കനത്ത മഴ പെയ്തെങ്കിലും കാര്യമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വ്യാഴം, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ 129.30 അടിയും
ഇടുക്കിയില്‍ 2336.52 അടിയുമാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 112.70 അടിയായിരുന്നു. കല്ലാര്‍കുട്ടി അണക്കെട്ടിെന്റ രണ്ട് ഷട്ടറുകളാണ് തുറന്നത്. പാംബ്ല അണക്കെട്ടിലെ
ഷട്ടറുകള്‍ ഉയര്‍ത്തി 300ഘനയടി ജലമാണ് ഒഴുക്കുന്നത്. മലങ്കര അണക്കെട്ടിലെ ജലനിരപ്പ് 39.66 മീറ്ററായി ഉയര്‍ന്നു. മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉല്പാദനം വര്‍ധിപ്പിച്ചിട്ടുണ്ട്.