Breaking News

സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടാന്‍ സാധ്യത; 16.4% ടെസ്റ്റ് പോസിറ്റിവിറ്റി ഇന്ന് ; 10 ശതമാനത്തില്‍ താഴുന്നത് വരെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൂചന…

സംസ്ഥാനത്ത് കോവിഡ് മരണസംഖ്യയില്‍ കുറവില്ലാത്തതും ടെസ്റ്റ് പോസിറ്റിവിറ്റി പ്രതീക്ഷിച്ചത് പോലെ കുറയാത്തതും കാരണം ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ സാധ്യത.

ഇന്ന് 194 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 22,318 പുതിയ കേസുകളും ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 %. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ മലപ്പുറത്ത് നാലായിരത്തിന് അടുത്ത് രോഗികള്‍ ഇപ്പോഴുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,36,068 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴുന്നതു വരെ നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന. ഡല്‍ഹിയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി

നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ എത്തിയതിനു ശേഷമാണ് മെയ്‌ 31 മുതല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്. തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍

7 വരെ നീട്ടിയിരിക്കുയാണ്. കോവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്താത്ത പശ്ചാത്തലത്തിലാണ് നടപടി.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …