Breaking News

ലോക്ക്ഡൗൺ ഫലം കാണുന്നു; ദില്ലിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെയെത്തി…

ദില്ലിയില്‍ പ്രതിദിന കേസുകള്‍ ആയിരത്തില്‍ താഴെ. 900ത്തോളം കേസുകള്‍ മാത്രമാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തയതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. രണ്ടാം തരംഗത്തില്‍ ആദ്യമായാണ് ദില്ലിയില്‍

പ്രതിദിന കേസുകള്‍ ആയോരത്തില്‍ താഴെ എത്തുന്നത്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

3617 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ രോഗമുക്തി നിരക്ക് 90.80 %മായി വര്‍ദ്ധിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനിടെ രാജ്യത്ത് 1,73,790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3617 മരണവും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 2 ലക്ഷത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …