കൊവിഡ് വ്യാപനം സൃഷ്‌ടിച്ച പ്രതിസന്ധികള്‍ക്കിടെ രാജ്യത്തെ ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കൂട്ടി. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബ്യലത്തില്‍ വരും. നിലവിലെ യാത്രാ നിരക്കില്‍
നിന്നും 13 മുതല്‍ 16 ശതമാനം വരെയാണ് സിവില്‍ ഏവിയേഷന്‍ വകുപ്പ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഡല്‍ഹി-തിരുവനന്തപുരം വിമാന യാത്ര ടിക്കറ്റിലെ കുറഞ്ഞ നിരക്ക് 8700 രൂപയും പരമാവധി
നിരക്ക് 20,400 രൂപയുമായി ഉയരും. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്ക് 7,400 രൂപയും പരമാവധി നിരക്ക് 20,400 രൂപയുമാകും. കൊച്ചി- പൂന്നെ, തിരുവനന്തപുരം -മുംബയ് വിമാന യാത്രയ്ക്ക് കുറഞ്ഞ നിരക്ക് 4700 രൂപയും
ഉയര്‍ന്ന ചാര്‍ജ് 13,000 രൂപമാകും. കൊച്ചി-ചെന്നൈ, തിരുവനന്തപുരം-ഹൈദരാബാദ് റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 4000 രൂപയും ഉയര്‍ന്ന ചാര്‍ജ് 11,700 രൂപയുമാകും. ബംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബംഗളൂരു,
തിരുവനന്തപുരം- ചെന്നൈ, കൊച്ചി-ഗോവ റൂട്ടുകളില്‍ കുറഞ്ഞ നിരക്ക് 3300 രൂപ, ഉയര്‍ന്ന ചാര്‍ജ് 9800 രൂപ. ബംഗളൂരു- കോഴിക്കോട്, തിരുവനന്തപുരം- ബംഗളൂരു, തിരുവനന്തപുരം- ചെന്നൈ,
കൊച്ചി-ഗോവ റൂട്ടുകളില്‍ 3300 രൂപയാണ് കുറഞ്ഞ നിരക്ക്, ഉയര്‍ന്ന ചാര്‍ജ് 9800 രൂപയാകും.