ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ കേരളത്തിന് എന്ത് അധികാരമാണുള്ളതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍.
നിയമസഭ പാസാക്കിയ പ്രമേയം പരിഹാസ്യമാണ്. സഭയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയെ ഉപയോഗിച്ച് രാഷ്ട്രീയ
മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിനെയോ കോടതിയെയോ സമീപിക്കാം. അപക്വമായ നടപടികളാണു നിയമസഭയില്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
NEWS 22 TRUTH . EQUALITY . FRATERNITY