ഈ മാസം ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 28,44,000 ഡോസ് വാക്സിന്‍ ഈ മാസം ലഭ്യമാകും. ഇതില്‍ 24,54,000 ഡോസ്
കോവിഷീല്‍ഡ് ആണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതാണെന്നും വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരുടെയും
കുത്തിവെപ്പ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ പ്രത്യേകം ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ വാക്സിന്‍ വില വര്‍ധിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് കേന്ദ്രം ആഗോള ടെന്‍ഡര്‍ വിളിക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയതായും മുഖ്യമന്ത്രി അറിയിച്ചു.