ദുരിതങ്ങള്‍ വിട്ടൊഴിയാത്ത രാജ്യത്ത് കോവിഡിനൊപ്പം പടരുന്ന മറ്റൊരു വൈറസാണ് ബ്ലാക്ക് ഫംഗസ്. എന്നാല്‍ വൈറസുകള്‍ പടരുന്നതിനേക്കാള്‍ വേഗതയിലാണ് വ്യാജവാര്‍ത്തകള്‍ പടരുന്നത്.
സവാളയും ഫ്രിഡ്ജുമാണ് ബ്ലാക്ക് ഫംഗസിന് കാരണമെന്ന തരത്തില്‍ ഹിന്ദിയില്‍ എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി പ്രചരിച്ചുകഴിഞ്ഞു. ‘ആഭ്യന്തര ബ്ലാക്ക് ഫംഗസിനെതിരെ ജാഗ്രത പാലിക്കാം.
അടുത്ത തവണ നിങ്ങള്‍ സവാള വാങ്ങുമ്ബോള്‍, അതിന്റെ പുറത്തെ കറുത്ത പാളി ശ്രദ്ധിക്കണം. ശരിക്കും, അതാണ് ബ്ലാക്ക് ഫംഗസ്. റഫ്രിജറേറ്ററിനകത്തെ റബ്ബറില്‍ കാണുന്ന കറുത്ത ഫിലിമും ബ്ലാക്ക് ഫംഗസിന് കാരണമാകും.
ഇത് അവഗണിച്ചാല്‍, ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങളിലൂടെ ബ്ലാക്ക് ഫംഗസ് നിങ്ങളുടെ ശരീരത്തിലെത്തും’ -ഇതാണ് ഫേസ്ബുക്കില്‍ പടര്‍ന്നുപിടിക്കുന്ന സന്ദേശം. പരിസ്ഥിതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന മ്യൂക്കോമിസൈറ്റുകള്‍
എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസിന് കാരണം. പ്രമേഹം, രോഗപ്രതലിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവരിലാണ് ഇത് പ്രധാനമായും ബാധിക്കുക. ഇത്തരം വ്യക്തികളുടെ സൈനസുകളില്‍ അല്ലെങ്കില്‍
ശ്വാസകോശത്തില്‍ ഫംഗസ് പ്രവേശിക്കുന്നതുവഴി രോഗബാധയുണ്ടാകും. എന്നാല്‍ വ്യാജ വാര്‍ത്തയെ തുടര്‍ന്ന് ഇന്ത്യ ടുഡെ നടത്തിയ വിവരശേഖരത്തില്‍ ഇവ ബ്ലാക്ക് ഫംഗസിന് കാരണമാകില്ലെന്ന് കണ്ടെത്തി.
റഫ്രിജറേറ്റിനുള്ളിലെ തണുത്ത പ്രതലത്തില്‍ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളുമുണ്ടാകും. ഇവ ബ്ലാക്ക് ഫംഗസിന് കാരണമാകില്ല. എങ്കിലും ചില രോഗങ്ങള്‍ക്ക് കാരണക്കാരായേക്കാം. അതിനാല്‍ ഇത് നീക്കം ചെയ്യുന്നതാണ് ഉത്തമമെന്ന്
ന്യൂഡല്‍ഹി ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ ജെനറ്റിക് എന്‍ജിനീയറിങ് ആന്‍ഡ് ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞനായ നസീം ഗൗര്‍ പറയുന്നു. മണ്ണിലുണ്ടാകുന്ന ചില ഫംഗസുകള്‍ കാരണമാണ് സവാളയുടെ
പുറമെ കറുത്ത പാളിയുണ്ടാകുന്നത്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ചില ഫംഗസ് അണുബാധക്ക് കാരണമാകും. ബ്ലാക്ക് ഫംഗസിന് കാരണമാകില്ലെങ്കിലും ഉപയോഗിക്കുന്നതിന് മുമ്ബ് സവാള നന്നായി കഴുകണമെന്ന് ശാസ്ത്രജ്ഞനായ ഡോ. ശേഷ് ആര്‍. നവാംഗെ പറഞ്ഞു