വാക്സിൻ മാനദണ്ഡങ്ങളിൽ ഇളവ് നൽകി ഡിസിജിഐ. വിദേശ വാക്സിനുകൾ രാജ്യത്ത് പരീക്ഷണം നടത്തണം എന്ന് നിബന്ധന ഒഴിവാക്കാമെന്ന് ഡിസിജിഐ അറിയിച്ചു.
ലോകാരോഗ്യ സംഘടന അംഗീകാരം നൽകി വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾക്കാണ് ഈ ഇളവ് ബാധകമാകുക. മൊഡേണ, ഫൈസർ വാക്സിനുകൾ ഇന്ത്യയിൽ ഉപയോഗിക്കാൻ
പരിഗണനയിലിരിക്കെയാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയത്. യുഎസ്എഫ്ഡിഎ, ഇഎംഎ (യൂറോപ്യൻ മെഡിസിൻസ് ഏജൻസി),
യുകെയിലെ എംഎച്ച്ആർഎ, ജപ്പാന്റെ പിഎംഡിഎ എന്നീ സംഘടനകളുടെ അനുമതി ലഭിച്ച വാക്സിനുകളും ഉപയോഗിക്കാം എന്ന് ഡിസിജിഐ അറിയിച്ചു.
എന്നാൽ വാക്സിൻ ലഭിക്കുന്ന ആദ്യ 100 പേരിൽ പഠനം നടത്തിയ ശേഷം മാത്രമേ വലിയ നിലയിലേക്ക് ഈ വാക്സിനുകൾ ഉപയോഗിച്ചുള്ള വാക്സിനേഷൻ നടപടികളിലേക്ക് കടക്കാൻ പാടുള്ളുവെന്നും ഡിസിജിഐയിലെ ഡോ.വി.ജി സൊമാനി അറിയിച്ചു.