ക്രിസ്ത്യന്‍ പള്ളികളില്‍ ഭീകരാക്രമണത്തിന് തയ്യാറെടുക്കുകയായിരുന്ന പതിനൊന്ന് ഇസ്ലാമിക തീവ്രവാദികളെ അറസ്റ്റു ചെയ്തെന്ന് ഇന്തോനേഷ്യന്‍ പോലീസ്. രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള
പാപ്പുവ പ്രോവിന്സില് നിന്നാണ് ഇവര്‍ പിടിയിലായത്. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പാപ്പുവയിലെ മെറൗക്കേ ജില്ലയില്‍ നിന്നാണ് ഭീകര വിരുദ്ധ സേന ഇവരെ പിടികൂടിയത്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ
ക്രൈസ്തവ സാന്നിദ്ധ്യം കൂടുതലുള്ള പ്രദേശമാണ് മെറൗക്കേ. അറസ്റ്റിലായവരില്‍ നിന്നുള്ള സൂചനകളെ തുടര്‍ന്ന് മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായി മെറൗക്കേ പോലീസ് മേധാവി ഉന്റങ് സങാജി വെളിപ്പെടുത്തി.
സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാനാവശ്യമായ കെമിക്കലുകളും, ആയുധങ്ങളും, ജിഹാദി സാഹിത്യവും, ആക്രമത്തിനുള്ള രൂപരേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്യപ്പെട്ടവര്‍ ഇസ്ലാമിക് സ്റ്റേറ്റുമായി
ബന്ധമുള്ള ജീമാ അന്ഷോറുത്ത് ദൌള എന്ന ഗ്രൂപ്പിലെ അംഗങ്ങളാണ്. ഇന്തോനേഷ്യയില്‍ നിരവധി ബോംബാക്രമണങ്ങള്‍ നടത്തിയിട്ടുള്ള സംഘടനയാണിത്. ‘നിരവധി ക്രൈസ്തവ ദേവാലയങ്ങള്‍
ആണ് അവര്‍ ഇത്തവണ ലക്ഷ്യം വച്ചിരുന്നത്’ സങാജി പറഞ്ഞു. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അദ്ദേഹം വിസമ്മതിച്ചു.