പുണെയിലെ രാസവസ്തു നിര്‍മാണ ശാലയിലുണ്ടായ തീപിടിത്തത്തില്‍ മരണസംഖ്യ18 ആയി. പിരാന്‍ഘട്ട് വ്യവസായ മേഖലയിലെ എസ്.വി.എസ് അക്വാടെക്നോളജിയെന്ന സ്ഥാപനത്തിലായിരുന്നു
അഗ്‌നിബാധ ഉണ്ടായത്. സ്ഥാപനത്തിലെ 37 ജീവനക്കാര്‍ സംഭവ സമയത്ത് ഉണ്ടായിരുന്നു. ഇതില്‍ 18 പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയെന്ന് മുതിര്‍ന്ന അഗ്നിരക്ഷസേന ഉദ്യോഗസ്ഥനായ ദേവേന്ദ്ര ഫോട്ട്ഫോഡെ അറിയിച്ചു.
ജലശുദ്ധീകരണത്തിനുള്ള ക്ളോറിന്‍ ഡയോക്സൈഡ് ടാബാണ് ഫാക്ടറിയില്‍ നിര്‍മിക്കുന്നത്. ജീവനക്കാര്‍ ജോലിയെടുക്കുന്നതിനിടെയാണ് തീപിടിത്തം. അഗ്നിരക്ഷ സേനയുടെ അഞ്ചംഗസംഘത്തിന്‍
റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. ഇതിനിടെ തീ പിടിത്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ ബന്ധുക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പി.എം.എന്‍.ആര്‍.എഫില്‍നിന്ന് രണ്ടു
ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നാണ് പ്രഖ്യാപനം.