Breaking News

രാജ്യത്തെ പുതിയ കോവിഡ്​ വകഭേദത്തിന് കൊവാക്​സിന്‍ ഫലപ്രദമെന്ന് റിപ്പോർട്ട്…

രാജ്യത്ത്​ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ B.1.1.28.2 കണ്ടെത്തിയത്​ അടുത്തിടെയാണ്. എന്നാല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഭാരത്​ ബയോടെകിന്‍റെ ‘കോവാക്​സിന്‍’ പുതിയ വൈറസ്​ വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ്​

ബയോആര്‍ക്കെവില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നത്. ബ്രിട്ടന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമെത്തിയവരുടെ സാംപിളുകള്‍ ഉ​പയോഗിച്ച്‌​ നടത്തിയ ജീനോം സീക്വന്‍സിലൂടെയാണ്​ പുണെയിലെ നാഷനല്‍

ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്​. ഗുരുതര രോഗലക്ഷണങ്ങളാണ് രോഗബാധിതരില്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റ് കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം

ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. ഇത്​ കൂടാതെ പുതിയ വൈറസ്​ ശ്വസനനാളത്തിലും ശ്വാസകോശത്തിന്‍റെ അറകളിലും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്​ടിക്കുന്നതായി എന്‍.ഐ.വിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

പുതിയ വകദേഭത്തിനെതിരെ ‘കോവാക്​സിന്‍ ‘ഫലപ്രദമാണെന്നാണ്​ നിഗമനം. രണ്ട് ഡോസ് കോവാക്സിന്‍ ആന്‍റിബോഡി ഗണ്യമായി വര്‍ധിപ്പിക്കുകയും വകഭേദത്തിന്‍റെ ഫലപ്രാപ്തി നിര്‍വീര്യമാക്കുകയും ചെയ്യുന്നതായി എന്‍.‌ഐ.വിയുടെ പഠനo വിലയിരുത്തുന്നു.

അതെസമയം പുതിയ വകഭേദം പകര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റാ വകഭേദവുമായി സാമ്യം പുലര്‍ത്തുന്നതാണ് പുതിയ വകഭേദം.

ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇവ കൂടുതല്‍ അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ട്. പുതിയ വൈറസ് വകഭേദം മൂലം രോഗം ബാധിച്ചവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇ​തിനെക്കുറിച്ച്‌​ കൂടുതല്‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്​തു. ലോകത്തെമ്ബാടുമുള്ള ലാബുകളില്‍ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനുള്ള പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …