സി.കെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പണം നല്‍കിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് ആണ് വീണ്ടും ശബ്ദരേഖ പുറത്തുവിട്ടത്.
സുരേന്ദ്രനുമായും അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായും നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ചര്‍ച്ചകള്‍ക്കായി മാര്‍ച്ച് മൂന്നിന് സുരേന്ദ്രന് ആലപ്പുഴ വരാന്‍ പറയുന്നതും
പിന്നീട് തിരുവനന്തപുരത്ത് എത്തിയശേഷമുള്ള സംഭാഷണവും ശബ്ദ രേഖയിലുണ്ട്. ജാനുവിന്റെ റൂം നമ്ബര്‍ ചോദിച്ചാണ് സുരേന്ദ്രന്റെ പിഎ വിളിച്ചിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍
ജാനുവിന് 10 ലക്ഷം രൂപ നല്‍കിയെന്നാണ് ആരോപണം. തിരുവനന്തപുരത്ത് ഹോട്ടലില്‍ പണം കൈമാറിയെന്നും പറയുന്നു.