84 ദിവസത്തെ ജയില്‍ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തി നടന്‍ ബാബുരാജ്. തനിക്കുവേണ്ടി ഒരുകാലത്തും താന്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നും, രാഷ്ട്രീയം ജീവിതത്തെ ഇത്രയധികം ബാധിക്കുമെന്നറിയാതെയാണ്
കോളേജില്‍ പഠിക്കുമ്ബോള്‍ രാഷ്ട്രീയത്തിലിറങ്ങിയതെന്നും അദ്ദേഹം പറയുന്നു. ജയിലില്‍ പോകേണ്ടിവന്ന കേസില്‍ മരിച്ചയാളെ താന്‍ നേരിട്ട് കണ്ടിട്ടുപോലും ഇല്ലായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേസിന് രാഷ്ട്രീയമാനം ഉള്ളതിനാല്‍ തന്നെ അതില്‍പെടുത്താന്‍ എളുപ്പമായിരുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് തന്നെ ശിക്ഷിച്ച ജഡ്ജിയെ വര്‍ഷങ്ങള്‍ കഴിഞ്ഞ് കണ്ടതിനെക്കുറിച്ചും നടന്‍ വെളിപ്പെടുത്തി.
‘അന്ന് ഞാന്‍ ചോദിച്ചു, എന്തിനാണ് മാഡം അന്നെന്നെ ശിക്ഷിച്ചതെന്ന്. സാഹചര്യം പ്രതികൂലമായിരുന്നു എന്നായിരുന്നു അവരുടെ മറുപടി.’- ബാബുരാജ് പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.