Breaking News

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി ഓര്‍മയായി…

അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ ചിമ്ബാന്‍സി സാന്‍ഫ്രാന്‍സിക്കൊ സു ആന്‍ഡ് ഗാര്‍ഡന്‍സില്‍ ഓര്‍മ്മയായി. കോമ്ബി എന്ന ചിമ്ബാന്‍സി 63 വയസ്സുവരെ മൃഗശാലയില്‍ എത്തുന്നവരെ

ചിരിപ്പിച്ചും, പ്രകോപിപ്പിച്ചും കഴിഞ്ഞതായി മൃഗശാലാധികൃതര്‍ പറയുന്നു. 1960 ലാണ് കോമ്ബി സാന്‍ഫ്രാന്‍സ്‌ക്കൊ മൃഗശാലയില്‍ എത്തുന്നത്. വനപ്രദേശത്ത് ജീവിക്കുന്ന ചിമ്ബാന്‍സിയുടെ ശരാശരി

ആയുസ് 33 വയസ്സാണ്. മനുഷ്യ സംരക്ഷണയില്‍ കഴിയുന്ന ചിമ്ബാന്‍സികള്‍ 50-60 വര്‍ഷം വരെ ജീവിച്ചിരിക്കും. കോമ്ബി എന്ന ചിമ്ബാന്‍സിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നില്ലാ എന്നാണ് മൃഗശാല എക്‌സികൂട്ടീവ് ഡയറക്ടര്‍ ടാനിയ പീറ്റേഴ്‌സണ്‍ പറയുന്നത്.

മൃഗശാല ജീവനക്കാരുടെയും സന്ദര്‍ശകരുടെയും ജീവിതത്തെ സാരമായി സ്വാധീനിച്ചതായിരുന്നു കോമ്ബി എന്ന ചിമ്ബന്‍സിയുടെ ജീവിതമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1960 ല്‍

കോമ്ബിയോടൊപ്പം മൃഗശാലയില്‍ എത്തിചേര്‍ന്ന മിനി, മാഗി എന്ന ചിംമ്ബാന്‍സികള്‍ക്ക് കോമ്ബിയുടെ വേര്‍പാട് വേദനാജനകമാണ്. ഇവര്‍ക്ക് ഇപ്പോള്‍ 53 വയസ്സായി.

മറ്റൊരു ചിമ്ബാന്‍സി 2013 ല്‍ ഇവരെ വിട്ടു പിരിഞ്ഞു പോയിരുന്നു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …