Breaking News

സംസ്ഥാനത്ത് ഇന്ന് 13832 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു; 18,172 പേർക്ക് രോഗമുക്തി…

സംസ്ഥാനത്ത് ഇന്ന് 13,832 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 82 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 18,172 പേര് രോഗമുക്തി നേടി.

തിരുവനന്തപുരം 2234
കൊല്ലം 1592
എറണാകുളം 1539
മലപ്പുറം 1444
പാലക്കാട് 1365
തൃശൂർ 1319
കോഴിക്കോട് 927

ആലപ്പുഴ 916
കോട്ടയം 560
കാസർ​ഗോഡ് 475
കണ്ണൂർ 442
പത്തനംതിട്ട 441
ഇടുക്കി 312
വയനാട് 266

12,986 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 2103
കൊല്ലം 1585
എറണാകുളം 1483
മലപ്പുറം 1380
പാലക്കാട് 935
തൃശൂർ 1305
കോഴിക്കോട് 901

ആലപ്പുഴ 909
കോട്ടയം 538
കാസര്ഗോഡ് 473
കണ്ണൂർ 397
പത്തനംതിട്ട 427
ഇടുക്കി 297
വയനാട് 253

64 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം, കണ്ണൂര് 14 വീതം, പത്തനംതിട്ട 8, എറണാകുളം 7, തൃശൂര് 6, കൊല്ലം, പാലക്കാട് 4 വീതം, വയനാട് 3, കാസര്ഗോഡ് 2, ആലപ്പുഴ, കോട്ടയം 1 വീതം ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …