Breaking News

വീണ്ടും ഉയര്‍ന്ന് ഇന്ധന വില; തിരുവനന്തപുരത്ത് പെട്രോള്‍ വില 100 ന് അടുത്ത്…

കൊവിഡ് പ്രതിസന്ധിയില്‍ ജനം വലയുന്നതിനിടെ രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഉയര്‍ന്നത്.

ആറ് മാസത്തിനിടിടെ പെട്രോളിന് 11 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.  തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 98 രൂപ 16 പൈസയാണ്. ഡീസലിന് 91.66 രൂപയുമാണ്.

കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയാണ്. കോഴിക്കോട് ഇന്ന് പെട്രോളിന് 96.53 രൂപയും ഡീസലിന് 91.98 രൂപയുമാണ് വില.

ഈ മാസം ഇത് ഏഴാം തവണയാണ് വില കൂട്ടുന്നത്. കേരളത്തില്‍ സ്പീഡ് പെട്രോളിന്റെ വില നേരത്തേ തന്നെ നൂറ് കടന്നിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലും ലഡാക്കിലും പെട്രോള്‍ വില 100 രൂപയ്ക്ക് മുകളിലാണ്.

വാറ്റ് നികുതിയിലെ വ്യത്യാസമാണ് ഇന്ധന വിലയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത വില ഈടാക്കുന്നത്. 5 സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇന്ധന വില

ഉയര്‍ത്തിയിരുന്നില്ല. പിന്നീട് മെയ് നാല് മുതലാണ് ഇന്ധന വില വീണ്ടും രാജ്യത്ത് ഉയരാന്‍ തുടങ്ങിയത്. മെയില്‍ മാത്രം 15 തവണ ഇന്ധന വില കൂട്ടിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …