Breaking News

സ്ത്രീകളുടെ വസ്ത്രധാരണരീതിയാണ് പീഡ‌നത്തിന് കാരണം; വിവാദ പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി…

പാകിസ്ഥാനില്‍ വര്‍ദ്ധിച്ചു വരുന്ന സ്ത്രീപീഡനങ്ങള്‍ക്കു കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണ രീതികളാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

ഇത് രണ്ടാമത്തെ തവണയാണ് ഇമ്രാന്‍ ഖാന്‍ ഇത്തരമൊരു അഭിപ്രായം പറയുന്നത്.  പാകിസ്ഥാനില്‍ ഇത് വന്‍ പ്രതിഷേധത്തിനും വഴിവച്ചിരുന്നു. എന്നാല്‍ തന്റെ അഭിപ്രായത്തില്‍

യാതൊരു മാറ്റവുമില്ലെന്ന സൂചനയാണ് ഇമ്രാന്‍ ഇതേ അഭിപ്രായം വീണ്ടും ആവര്‍ത്തിച്ചതില്‍ നിന്നും മനസ്സിലാകുന്നത്.

ഒരു സ്ത്രീ വളരെ കുറച്ച്‌ വസ്ത്രങ്ങള്‍ മാത്രമാണ് ധരിക്കുന്നതെങ്കില്‍ അത് ഉറപ്പായും പുരുഷനില്‍ സ്വാധീനം ചെലുത്തുമെന്നും അങ്ങനെ അല്ലെങ്കില്‍ അയാള്‍ ഒരു യന്ത്രമനുഷ്യന്‍ ആയിരിക്കണം എന്നുമാണ് ഒരുസ്വകാര്യ ടെലിവിഷന്‍

പരിപാടിയില്‍ നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞത്. ഏതാനും നാളുകള്‍ക്ക് മുമ്ബ് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ പുരുഷന്മാരില്‍ സ്ത്രീകളെകുറിച്ച്‌ ദുഷിച്ച ചിന്തകള്‍

ഉണ്ടാകാതെ ഇരിക്കുന്നതിനു വേണ്ടിയാണ് പര്‍ദ്ദ പോലുള്ള വസ്ത്രധാരണരീതികള്‍ പ്രചാരത്തിലുള്ളതെന്ന് ഇമ്രാന്‍ പറഞ്ഞിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …