കൊവിഡിന്റെ ഉത്ഭവത്തെക്കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കെ വവ്വാലുകളില്‍ പുതിയ കൊറോണ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈനീസ് ഗവേഷകര്‍ രംഗത്ത്.
കൊവിഡിന് കാരണമാകുന്ന വൈറസിനോട് സാദൃശ്യമുള്ള റിനോളോഫസ് പസിലസ് എന്ന വിഭാഗത്തില്‍പ്പെട്ട വൈറസുകളും കണ്ടെത്തിയ കൊറോണ വൈറസിന്റെ കൂട്ടത്തിലുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇതുവരെ തിരിച്ചറിഞ്ഞതില്‍വച്ച് ജനിതക ഘടന പ്രകാരം കൊവിഡ് പരത്തുന്ന വൈറസിനോട് ഏറ്റവും കൂടുതല്‍ സാമ്യമുള്ള രണ്ടാമത്തെ വൈറസാണ് റിനോളോഫസ് പസിലസ്. ഈ പഠനത്തിന് പിന്നില്‍ ചൈനയിലെ ഷാഡോങ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥികളാണ്.
2019 മേയ് മുതല്‍ കഴിഞ്ഞ നവംബര്‍വരെ നടത്തിയ ഗവേഷണ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചൈനയിലെ യുന്നാന്‍ പ്രവിശ്യയിലെ വന മേഖലയില്‍ നിന്നുള്ള വവ്വാലുകളിലാണ്
പഠനം നടത്തിയത്. ഇപ്പോള്‍ കണ്ടെത്തിയ കൊറോണ വൈറസ് ബാച്ചില്‍ ചിലത് വവ്വാലുകളില്‍ വളരെ വ്യാപകമായി പടര്‍ന്നേക്കാമെന്നും, മനുഷ്യരിലേക്കും പടരാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.