പശു മോഷണം ആരോപിച്ച് അസമില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. അസം തിന്‍സുകിയ ജില്ലയിലാണ് സംഭവം. ശരത് മോറന് (28) ആണ് കൊല്ലപ്പെട്ടതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരാള്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജൂണ്‍ 12 ന് രാത്രി ഒന്നരയോടെ കാലി തൊഴുത്തിന് സമീപത്ത് രണ്ട് പേരെ കണ്ടതായി
ഉടമ അറിയിച്ചതിന് പിന്നാലെയാണ് ആള്‍ക്കൂട്ടം സംഘടിച്ചത്. പിന്നീടാണ് യുവാവിനെ പിടികൂടിയതെന്നും നാട്ടുകാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, പുലര്‍ച്ചെ 4.30 ഓടെയാണ്
സംഭവം അറിയുന്നതെന്നാണ് പൊലീസ് നിലപാട്. സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു. പിന്നാലെ മരണം സ്ഥിരീകരിക്കുകയുമായിരുന്നെന്നും എസ്പി ചൂണ്ടിക്കാട്ടുന്നു.