സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വർണ വിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 400 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്.
ഇതോടെ പവന് 35,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞത് 4485 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
24 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 54 രൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4893 രൂപ വച്ച് ഒരു പവന് 39144 രൂപയായി.