വീട്ടുമുറ്റത്തെ മാവിനെയും മാങ്ങകളെയും സംരക്ഷിക്കാന്‍ നിയോഗിച്ചത് നാലു കാവല്‍ക്കാരെയും ആറു നായ്ക്കളെയും. മധ്യപ്രദേശിലെ ദമ്ബതികള്‍ തങ്ങളുടെ പൂന്തോട്ടത്തിലെ രണ്ടു മാവും അതിലെ മാങ്ങകളും സംരക്ഷിക്കാനാണ് പുതിയ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്.
ഇവരുടെ പൂന്തോട്ടത്തിലുണ്ടായത് ലോകത്തിലെ ഏറ്റവും വിലകൂടിയ മാങ്ങകളായതാണ് സുരക്ഷ കര്‍ശനമാക്കിയതിന്റെ പ്രധാന കാരണം. ലോകത്തിലെ ഏറ്റവും വില കൂടിയതാണ് ജപ്പാനിലെ
മിയാസക്കി മാങ്ങകള്‍. ഇന്ത്യയില്‍ അപൂര്‍വമായി മാത്രം ലഭ്യമാകുന്ന ഈ മാങ്ങകള്‍ക്ക് ലക്ഷങ്ങളാണ് വില മതിക്കുക.
ജബല്‍പുര്‍ സ്വദേശിയായ സങ്കല്‍പ്പ് പരിഹാസിന് ചെന്നൈയിലെ ഒരു ട്രെയിന്‍ യാത്രക്കിടെ ഒരാള്‍ നല്‍കിയതാണ് ഈ മാവിന് തൈകള്‍.
അദ്ദേഹവും ഭാര്യ റാണിയും ചേര്‍ന്ന് വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ മാവിന് തൈകള്‍ പരിപാലിച്ച് പോന്നു. അതെ സമയം മരം വളര്‍ന്നതോടെ സാധാരണപോലെ ഇലകള്‍ പച്ചയോ മഞ്ഞയോ ആയിരുന്നില്ല.
ഇളം ചുവപ്പ് നിറമായിരുന്നു. അതിലുണ്ടായ മാങ്ങകളാകട്ടെ പല പ്രത്യേകതകള്‍ നിറഞ്ഞതും. തുടര്‍ന്ന് ദമ്ബതികള്‍ ഈ മാങ്ങയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു. തുടര്‍ന്ന് മധുരമുള്ള സമ്മാനമാണ് ലഭിച്ചിരിക്കുന്നതെന്ന് ദമ്ബതികള്‍ കൗതുക പൂര്‍വം തിരിച്ചറിയുകയായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ മാങ്ങകളിലൊന്നാണ് മിയാസക്കി മാങ്ങകള്‍. അന്താരാഷ്ട്ര വിപണിയില്‍ കഴിഞ്ഞവര്‍ഷം 2.70 ലക്ഷം രൂപക്കാണ് ഇവര്‍ മാങ്ങകള്‍ വിറ്റത്. അതെ സമയം മാങ്ങകള്‍ മോഷണം
പോകുന്നത് പതിവായതോടെയാണ് ഇവയുടെ സംരക്ഷണത്തിനായി നാലു കാവല്‍ക്കാരെയും ആറു നായ്ക്കളെയും ദമ്ബതികള്‍ നിയോഗിച്ചത്. മികച്ച രീതിയില്‍ ബീറ്റാ കരോട്ടിന്‍, ഫോളിക്
ആസിഡ്, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്ന മാമ്ബഴമാണ് മിയാസക്കി. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമാണെന്നാണ് നിഗമനം.