Breaking News

യാത്രക്കാര്‍ക്ക്​ ഗുണകരമാകുമെന്ന്​ പ്രതീക്ഷ; ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങില്‍ സുപ്രധാന മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ….

ഓണ്‍ലൈന്‍ ടിക്കറ്റ്​ ബുക്കിങ്ങില്‍ സുപ്രധാനമായ മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റ്​ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടാണ്​ മാറ്റം. പുതിയ തീരുമാനം പ്രകാരം ഇന്ത്യന്‍ റെയില്‍വേ വെബ്​സൈറ്റിലൂടെയും ആപ്പിലൂടേയും

ബുക്ക്​ ചെയ്​ത ടിക്കറ്റുകള്‍ റദ്ദാക്കിയാല്‍ ഉടനടി റീഫണ്ട്​ നല്‍കുമെന്നാണ്​ റെയില്‍വേ പ്രഖ്യാപനം. ടിക്കറ്റ്​ ബുക്ക്​ ചെയ്യുമ്പോൾ ഐ.ആര്‍.ടി.സിയുടെ പേയ്​മെന്‍റ്​ ഗേറ്റ്​വേയായ ഐ.ആര്‍.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ്​

അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ്​ ഇന്ത്യന്‍ റെയില്‍വേ ഐ.ആര്‍.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. കേന്ദ്രസര്‍ക്കാറി​ന്റെ ഡിജിറ്റല്‍ ഇന്ത്യ കാമ്ബയിനിന്റെ ഭാഗമായിട്ടായിരുന്നു

ഐപേയുടെ അവതരണം. നിലവില്‍ ടിക്കറ്റ്​ റദ്ദാക്കുന്നവര്‍ക്ക്​ റീഫണ്ട്​ ലഭിക്കാന്‍ രണ്ട്​ മുതല്‍ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യന്‍ റെയില്‍വേ വക്​താവ്​ പറഞ്ഞു. ഐ.ആര്‍.ടി.സി-ഐപേയുടെ യൂസര്‍ ഇന്‍റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയി

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …