കൊല്ലം: താലൂക്കുതല സ്ക്വാഡ് പരിശോധനകളില്‍ ആയി കൊവിഡ് നിയമ ലംഘനത്തിന് 51 കേസുകള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കര മേഖലയില്‍ തഹസീല്‍ദാര്‍ എസ്. ശ്രീകണ്ഠന് നായരുടെ
ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയില്‍ 24 കേസുകള്‍ക്ക് പിഴയീടാക്കി. കരുനാഗപ്പള്ളി മേഖലയില്‍ 22 കേസുകള്‍ക്ക് പിഴയീടാക്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാരായ നൂബീന ബഷീര്‍, ഹര്‍ഷാദ്,
ബിന്ദു മോള്, ഹരിലാല്‍, ലക്ഷ്മി, അജ്മി, ഇന്ദു തുടങ്ങിയവര്‍ നേതൃത്വം നല്കി. കുന്നത്തൂര്‍ മേഖലയില്‍ അഞ്ച് കേസുകള്‍ക്ക് പിഴയീടാക്കി. പുനലൂരില്‍ 14 കേസുകള്‍ക്ക് താക്കീത് നല്കി വിടുകയും ചെയ്തു.
NEWS 22 TRUTH . EQUALITY . FRATERNITY