ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന ചക്ര സ്തംഭന സമരം പൂര്‍ണം. സിഐടിയു, ഐഎന്‍ടിയുസി, എഐറ്റിയുസി ഉള്‍പെടെ വിവിധ ട്രേഡ് യൂണിയനുകളുടെ
നേതൃത്വത്തില്‍ സംയുക്തമായാണ് സമരം സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതല്‍ ആരംഭിച്ച ചക്ര സ്തംഭനം 11.15 വരെ നീണ്ടു. വാഹനങ്ങള്‍ എവിടെയാണോ അവിടെ നിര്‍ത്തിയിട്ടാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ആംബുലന്‍സ് ഉള്‍പെടെയുള്ള അവശ്യ സെര്‍വീസുകളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇന്ധനങ്ങള്‍ക്ക്കേന്ദ്രം വര്‍ധിപ്പിക്കുന്ന നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ചക്ര സ്തംഭന സമരത്തില്‍
ആവശ്യപ്പെടില്ലെന്ന് സമരസമിതി നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. ബി എം എസ് സമരത്തില്‍ സഹകരിച്ചില്ല.
NEWS 22 TRUTH . EQUALITY . FRATERNITY