കേരളത്തില്‍ ആത്മഹത്യകള്‍ തുടര്‍ക്കഥയാകുന്നു. എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭര്‍ത്തൃഗൃഹത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലത്താണ് സംഭവം. ഉമയനല്ലൂര്‍ പേരയം സ്വദേശ്നിയായ 32കാരിയാണ് തൂങ്ങിമരിച്ചത്.
കൊല്ലത്തെ ബാങ്കിലെ ഡെപ്യൂട്ടി മാനേജരായിരുന്നു. അടുക്കളയോടു ചേര്‍ന്ന ഭാഗത്ത് തൂങ്ങിനില്‍ക്കുന്നനിലയില്‍ ശ്രീജയെ കണ്ടത്തെുകയായിരുന്നു. ഉടന്‍ തന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
അഞ്ചു വര്‍ഷം മുന്‍പാണ് വിവാഹം നടന്നത്. ഭര്‍ത്താവ് ഏഴുമണിയോടെ പാല്‍ വാങ്ങാന്‍ പുറത്തു പോയിരുന്നതായാണ് പോലീസിനു നല്‍കിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് അടുക്കളയിലെ വര്‍ക്ക് ഏരിയയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ഭാര്യയെയെ കണ്ടത്.
ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഭർത്താവിന്റെ പ്രായംചെന്ന അച്ഛന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. അതോടൊപ്പം ആശുപത്രിയില്‍ നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുന്‍പ് കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷംയുവതി കോവിഡ് മുക്തയായിരുന്നു.