Breaking News

കടലാമയുടെ ഇറച്ചി കറിവെച്ച്‌ തിന്നു, 32 മരണം; കൊല്ലത്തെ ദുരന്തത്തിന് ഇന്ന് അറുപതാണ്ട്…

1961 മേയ് 29 അളുങ്കാമയെ അപ്രതീക്ഷിതമായി കടലില്‍ നിന്നും കിട്ടിയപ്പോള്‍ ഒരു കൗതുകം. ആമയെ വെട്ടിനുറുക്കി കറിവെച്ച്‌ തിന്നു. ഡോക്ടര്‍മാരെ പോലും അമ്ബരപ്പിച്ച ഈ ദുരന്തത്തില്‍ 32 പേരാണ് മരിച്ചത്.

കൊല്ലം ശക്തികുളങ്ങരയിലായിരുന്നു സംഭവം. മെയ്-ജൂണ്‍ മാസം പിന്നിടുമ്ബോള്‍ ദുരന്തം നടന്ന് അറുപതാണ്ടുകള്‍ പിന്നിടുന്നു. ദുരന്തം നടന്ന് വര്‍ഷങ്ങള്‍ ഒരുപാട് പിന്നിട്ടെങ്കിലും വിഷ ആമക്ക്

പിന്നില്‍ ബാക്‌ട്രീരിയയോ ആല്‍ഗയോ ഇന്നും ഉത്തരമില്ല. ആമയെ വെട്ടിനുറുക്കി എല്ലാവര്‍ക്കും പങ്കുവെച്ചുകൊടുത്തത് മോന്‍ പോലീസ് എന്നറിയപ്പെടുന്ന ജോണ്‍ ജെയിംസാണ്.

ദുരന്തത്തില്‍ അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ ഭാര്യ സ്റ്റെല്ലയും സഹോദരി ബ്രിജിത്തയും ദുരന്തത്തില്‍ മരിച്ചു.

ജോണും അപ്പനും അമ്മയും ആശുപത്രിയിലെ ചികിത്സയെത്തുടര്‍ന്നാണ് രക്ഷപ്പെട്ടത്. കടലില്‍ പാറപ്പുറത്ത് പായല്‍ തിന്നാന്‍ വരുന്ന അളുങ്കാമയെ കണ്ടാല്‍ സന്തോഷമാണ്. കുറേപ്പേര്‍ക്ക് തിന്നാനുള്ള ഇറച്ചിയുണ്ടാകും.

തോടിന് വിലയും കിട്ടും. അങ്ങനെ ആ ആമയെ 15 പങ്കുവെച്ചതാണ്‌. തോടില്‍ കുറച്ച്‌ ഇറച്ചിയുമെടുത്ത് ഞാന്‍ വീട്ടിലേക്കു പോന്നു. പാകംചെയ്തുകഴിച്ചു. ദുരന്ത നിമിഷങ്ങള്‍ ജെയിംസ് ഓര്‍ത്തെടുക്കുന്നു.

ഇറച്ചി കഴിച്ച എല്ലാവര്ക്കും, ഛര്‍ദിയും, മോഹാലസ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്കും സംഗതി ആദ്യം പിടികിട്ടിയില്ല. ആമകളിലെ

സാല്‍മണെല്ല ബാക്ടീരിയയാണ് അപകടകരണമാകുന്നത്. ചില ആമകളിലെ സാല്‍മണെല്ല ബാക്ടീരിയയാണ് വില്ലനാകുന്നത്. സാല്‍മണെല്ലോസിസ് എന്നാണ് രോഗം അറിയിപ്പെടുന്നത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …