ബ്രിട്ടന്റെ ഇതിഹാസ ദീര്‍ഘദൂര ഓട്ടക്കാരന്‍ മോ ഫറക്ക് (മുഹമ്മദ് ഫറ) ടോക്കിയോ ഒളിമ്ബിക്സിന് യോഗ്യത നേടാനായില്ല. നാലുതവണ ഒളിംപിക്സ് ജേതാവായ മോ ഫറക്ക് മാഞ്ചസ്റ്ററില്‍ നടക്കുന്ന
ബ്രിട്ടീഷ് അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പിലെ മോശം പ്രകടനത്തോടെയാണ് യോഗ്യത ലഭിക്കാതിരുന്നത്. ഞായറാഴ്ചയാണ് യോഗ്യത തെളിയിക്കാനുള്ള അവസാന സമയം. 38 കാരനായ ഫറക്ക് ഇനി മറ്റൊരു അവസരമില്ല.
10000 മീറ്റര്‍ 27 മിനിറ്റിനും 28 സെക്കന്‍ഡിനും താഴെയുളള സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താലേ യോഗ്യത നേടാനാകുമായിരുന്നുള്ളൂ. പക്ഷേ 27 മിനിറ്റും 47.04 സെക്കന്‍ഡും കൊണ്ടാണ് ഫറ ഓടിത്തീര്‍ത്തത്.
2012ലും 2016ലും ഈയിനത്തില്‍ ഫറക്കായിരുന്നു ഒളിംപിക്സ് സ്വര്‍ണം. 50000 മീറ്ററിലും ഫറ ഇരട്ട സ്വര്‍ണം നേടിയിട്ടുണ്ട്. ബിര്‍മിങ്ഹാമില്‍ ഈ മാസം നടന്ന മീറ്റിലും യോഗ്യത തെളിയിക്കാനാകാത്തതിനെത്തുടര്‍ന്നാണ്
മാഞ്ചസ്റ്ററില്‍ നടന്ന മീറ്റിലേക്ക് ഫറയെ ക്ഷണിച്ചത്. ”തെന്റ പരമാവധി ശ്രമിച്ചു. പക്ഷേ ഏറ്റവും മികച്ചവരുമായി മത്സരിക്കാന്‍ താന്‍ യോഗ്യനല്ല. എനിക്ക് അവിസ്മരണീയമായ ഒരു കരിയര്‍ ഉണ്ടായിരുന്നു. അതില്‍ ഞാന്‍ സന്തോഷവാനാണ്” -ഫറ മത്സരശേഷം പ്രതികരിച്ചു.