Breaking News

കൊട്ടാരക്കരയിൽ മധ്യവയസ്‌കൻറെ മൃതദേഹം റബ്ബർ തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ…

കൊട്ടാരക്കര മൂഴിക്കോട് ജവഹര്‍ പാര്‍ക്കിന് സമീപത്തുള്ള റബ്ബര്‍തോട്ടത്തില്‍ മധ്യവയസ്‌കന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കോട്ടാത്തല മൂഴിക്കോട് സ്വദേശി ബാബു ആണ് മരിച്ചത്.

കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് നാടുവിട്ടുപോയ ബാബു ഒന്നര വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഇയാള്‍ സഹോദരന്‍റെ റബ്ബര്‍ തോട്ടത്തില്‍ ചെറിയൊരു ഷെഡ് നിര്‍മ്മിച്ചാണ് താമസിച്ചുവന്നത്.

ഇന്നലെ പുലര്‍ച്ചെ തോട്ടത്തില്‍ നിന്നും തീയും പുകയും ഉയരുന്നതുകണ്ട നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ ബാബുവിന്‍റെ ജഡം കണ്ടെത്തിയത്. തുടര്‍ന്ന് പുത്തൂര്‍ പൊലീസ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കൊട്ടാരക്കര റൂറല്‍ എസ്.പി കെ.ബി.രവി, ശാസ്താംകോട്ട ഡിവൈ.എസ്.പി പി.രാജ്കുമാര്‍

എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. പുത്തൂര്‍ സി.ഐ ആര്‍.ശിവകുമാര്‍, എസ്.ഐ കവിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …