Breaking News

കടപുഴ റോഡില്‍ വാഹനാപകടം തുടര്‍ക്കഥയാവുന്നു….

കൊല്ലം; കാരാളിമുക്ക് വളഞ്ഞ വരമ്ബ് കടപുഴ പി.ഡബ്ലിയു.ഡി റോഡില്‍ ലക്ഷംവീട് കോളനിക്ക് മുന്നിലെ ഭാഗത്ത് വാഹനാപകടം തുടര്‍ക്കഥയാകുന്നു. റോഡിന്റെ പണി പൂര്‍ത്തിയാവാത്തതിനാല്‍ മെറ്റല്‍ ഇളകിയതാണ് അപകടങ്ങള്‍ക്ക് കാരണമാവുന്നത്.

കിഫ്ബി പദ്ധതിയനുസരിച്ച്‌ റോഡില്‍ നവീകരണം നടന്നുവരുകയാണ്. മാസങ്ങള്‍ക്ക് മുന്‍പാണ് റോഡിന്റെ കുത്തനെയുള്ള 50 മീറ്ററോളം ഭാഗം മെറ്റല്‍ ചെയ്തത്. അതിനുശേഷം ഈ ഭാഗത്ത് ടാറിംഗ് നടത്താന്‍

അധികൃതര്‍ തയ്യാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മെറ്റല്‍ നിരത്തിയ ഭാഗത്തുകൂടി നിരന്തരം വാഹനങ്ങള്‍ ഓടുന്നതിനാല്‍ റോഡ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായി മാറിയിട്ടുണ്ട്.

മെറ്റല്‍ ഇളകിയതു കാരണം റോഡിലൂടെ വേഗതയിലെത്തുന്ന ബൈക്ക് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ഇവിടെ നിത്യസംഭവമാണ്. അപകടത്തെ തുടര്‍ന്ന് ഇളകിയ മെറ്റല്‍ വശങ്ങളിലേക്ക് മാറ്റിയാണ് നാട്ടുകാര്‍ ഇതു വഴിയുള്ള വാഹനയാത്ര സുഗമമാക്കിയത്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …