Feb 13, 2026 7:06 AM
Breaking News

സ്​ത്രീകളെ മര്‍ദിച്ചവശയാക്കി പുഴയില്‍ മുക്കി ബാധയൊഴിപ്പിക്കല്‍; 30 പേരെ അറസ്​റ്റ്​ ചെയ്​ത്​ പൊലീസ്​…

സ്​ത്രീകളെ ബാധയൊഴിപ്പിക്കാനെന്ന പേരില്‍ ആഭിചാരക്രിയ നടത്തിയതിന്​ 30 പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഉത്തര്‍പ്രദേശിലെ പ്രയാഗ്​ രാജിലാണ്​ സംഭവം. സംഘം നദിയുടെ തീരത്തുനിന്നാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തത്​. സംഭവത്തെക്കുറിച്ച്‌​ പൊലീസ്​ പറയുന്നിങ്ങനെ:

”ബാധയൊഴിപ്പിക്കാനെന്ന പേരില്‍ സ്​ത്രീകളുടെ കൈകള്‍ കയറുകൊണ്ട്​ കെട്ടി മര്‍ദിച്ചവശയാക്കുന്നു. വാദ്യോപകരണങ്ങള്‍ മുഴക്കി പുഴയില്‍ മുക്കുന്നു. സിന്ദൂരവും ചെറുനാരങ്ങയും അടക്കമുള്ളവരും ഉപയോഗിക്കുന്നുണ്ട്​ ”.

സംഭവത്തെക്കുറിച്ച്‌​ പ്രദേശവാസികളാണ്​ പൊലീസില്‍ വിവരം അറിയിച്ചത്​. പൊലീസ്​ സംഭവസ്ഥലത്തെത്തി മന്ത്രമാദം നടത്തുന്നവരെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ സി.ആര്‍.പി.സി 151/107/116 പ്രകാരം കേസ്​ ​എടുത്തിട്ടുണ്ട്​.

ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയില്ലെന്നും നടപടിയെടുക്കുമെന്നും പൊലീസ്​ ഓഫിസര്‍ ദിനേശ്​ കുമാര്‍ സിങ്​ പറഞ്ഞു.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …