അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് ജൂലൈ 31 വരെ നീട്ടി. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഉത്തരവിറക്കിയത്. കോവിഡ് പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. കാര്‍ഗോ വിമാനങ്ങള്‍,
എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനങ്ങള്‍ എന്നിവ സര്‍വീസ് നടത്തുമെന്ന് ഡി.ജി.സി.എ അറിയിച്ചു. കോവിഡിനെ തുടര്‍ന്ന കഴിഞ്ഞ 15 മാസങ്ങളായി അന്താരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം ഡെല്‍റ്റ പ്ലസ് വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY