വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം. ചിത്രത്തില്‍ നിവിന്റെ അമ്മയായി അഭിനയിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍.
ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ ഷേര്‍ളി ജേക്കബ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ, സിനിമയിലെ സമത്വത്തെ കുറിച്ച് പറയുകയാണ് നടി. മലയാള സിനിയില്‍ സമത്വം ഉണ്ടെന്ന് പറയരുതെന്ന് ബിഹൈന്‍ഡ് വുഡ്സിന്റെ അവതാരകനോട്
കുറച്ച് പരുക്കന്‍ ഭാഷയിലായിരുന്നു നടി പ്രതികരിച്ചത്. ‘ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ നില ഇപ്പോള്‍ എങ്ങനെയാണ്?, പണ്ടത്തേതില്‍ നിന്നും ഇപ്പോള്‍ കാര്യങ്ങള്‍ കുറെ മാറിയോ?,
ഇപ്പോ ഒരു ഇക്വാലിറ്റിയുണ്ടെന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍’. അങ്ങനെ ഒന്നും ഇല്ലെന്നാണ് നടി മറുപടി നല്‍കിയത്. ‘മണ്ണാങ്കട്ടയുണ്ട്. ഇക്വാലിറ്റി പോലും. സിനിമയില്‍ സമത്വം ഒന്നും ഇല്ല. അത് മലയാളം ഇന്‍ഡസ്ട്രിയെന്ന്
പറയരുത് കേട്ടോ. ഞാനൊരു വീഡിയോ കണ്ടു. അതില്‍ പദ്മപ്രിയ, രേവതി, പാര്‍വതി എല്ലാവരും ഇരുന്ന് പറയുന്നത്. മുന്‍നിര താരങ്ങളായ നായികമാര്‍ വന്ന് പരിചയപ്പെടുത്തുമ്ബോള്‍
അഭിനേത്രികള്‍, നടികള്‍ എന്ന് പറഞ്ഞു. ഞങ്ങള്‍ക്ക് പേരുണ്ടെന്ന് അവരെല്ലാം പറഞ്ഞു. അവര്‍ക്ക് അങ്ങനെ പറയേണ്ടി വന്ന ഒരു സ്റ്റേജിലാണ് നമ്മള്‍ ഇന്നും ഉളളത്. സിനിമയിലെ സമത്വത്തിന്റെ കാര്യത്തില്‍ തമിഴ്നാട് ആണ് ഇവിടത്തെക്കാള്‍ നല്ലതെന്നും’ ലക്ഷ്മി രാമകൃഷ്ണന്‍ പറഞ്ഞു.