സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. രണ്ടു ദിവസത്തിനിടെ 360 രൂപയാണ് സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധന. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ പവന് 35,360 രൂപയിലാണ് സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4420 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ഏകദേശം 2000 രൂപയുടെ കുറവ് രേഖപ്പെടുത്തിയശേഷമാണ് സ്വര്‍ണവിലയില്‍ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.