ആമിര്‍ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന വിചിത്ര വാദവുമായി ബിജെപി എംപി. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് മന്ദ്സൗറില്നിന്നുള്ള ബിജെപി എംപി ഈ വിവാദ പ്രസ്താവന നടത്തിയത്.
രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയില്‍ ആമിര്‍ ഖാനെ പോലുള്ളവര്‍ക്ക് പങ്കുണ്ടെന്നത് വിരോധാഭാസമാണ്. ആമീര്‍ ഖാന് ആദ്യഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും
ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. ആദ്യ രണ്ടു ഭാര്യമാരില്‍ കുട്ടികളുണ്ട്. ഇതാണോ മാതൃക- എന്നായിരുന്നു ബിജെപി എംപി യുടെ ചോദ്യം. രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോള്‍
ഇന്ത്യയില്‍ ഒരിഞ്ച് ഭൂമി പോലും വര്‍ധിക്കുന്നത് കണ്ടില്ലെന്നും ഇതു നല്ല വാര്‍ത്തയല്ലെന്നും ബിജെപി എംപി കൂട്ടിച്ചേര്‍ത്തു.