Breaking News

കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ട് ഫലമില്ല, വാരാന്ത്യ ലോക്ക് ഡൗണിനൊപ്പം മറ്റൊരു മാര്‍ഗം കൂടി സര്‍ക്കാര്‍ സ്വീകരിച്ചേക്കും…

ലോക്ക് ഡൗണ്‍ ഇളവിനെക്കുറിച്ച്‌ ആലോചിക്കുന്ന ചൊവ്വാഴ്ചയിലെ പ്രതിവാര അവലോകന യോഗം വൈകിയേക്കും. ഡല്‍ഹിക്ക് പോകുന്നതിനാല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്നിരുന്നു.

മേയ് നാലു മുതല്‍ തുടരുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന നിലപാടാണ് സര്‍ക്കാരിന്. തൊഴില്‍, നിര്‍മ്മാണ, വാണിജ്യ, വ്യാപാര മേഖലകള്‍ ഏതാണ്ട് സ്തംഭനത്തിലാണ്. നേരിയ ഇളവുകളുണ്ടെങ്കിലും സാമ്ബത്തിക മേഖലയെ ഉത്തേജിപ്പിക്കാനും

സാധാരണനില വീണ്ടെടുക്കാനും അത് പര്യാപ്തമല്ല. കടകളും വ്യാപാരശാലകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം മൂന്നാഴ്ചയായി കൊവിഡ് പ്രതിദിന വ്യാപന നിരക്ക്

പത്തുശതമാനത്തില്‍ താഴാതെ നില്‍ക്കുകയാണ്. കടുത്ത നിയന്ത്രണങ്ങളുണ്ടായിട്ടും ഇതില്‍ കാര്യമായ മാറ്റമില്ല. വാരാന്ത്യ ലോക്ക് ഡൗണ്‍ നിലനിറുത്തി മറ്റ് മേഖലകളില്‍ പരമാവധി ഇളവുകള്‍ നല്‍കുന്നതും

സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. നിലവില്‍ സംസ്ഥാനത്തെ ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളില്‍ പകുതിയിലേറെ സ്ഥലങ്ങളിലും കൊവിഡ് വ്യാപന നിരക്ക് പത്തുശതമാനത്തില്‍ കൂടുതലാണ്.

ഇന്നലത്തെ സ്ഥിതിയനുസരിച്ച്‌ 196 തദ്ദേശസ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിലേറെയാണ്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …