Breaking News

മിന്നലേറ്റ് 68 പേര്‍ മരിച്ചു; സെല്‍ഫിക്കിടെ മരിച്ചത് കൗമാരക്കാര്‍… നഷ്ടപരിഹാരം പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

മൂന്നിടങ്ങളിലുണ്ടായ ഇടിമിന്നലില്‍ 68 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടായത്.

രാജസ്ഥാനില്‍ വാച്ച്‌ ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചില യുവാക്കള്‍ മരിച്ചത്.

ഉത്തര്‍ പ്രദേശില്‍ മരിച്ചവരുടെ എണ്ണം 41 ആയി. മധ്യപ്രദേശില്‍ ഏഴ് പേരും. രാജസ്ഥാനില്‍ 20 പേരാണ് മരിച്ചത്. ഇതില്‍ കോട്ട, ധോല്‍പൂര്‍ ജില്ലകളിലെ ഏഴ് കുട്ടികളും ഉള്‍പ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ ദുരന്തത്തില്‍ അനുശോചനം

രേഖപ്പെടുത്തി. ജയ്പൂരില്‍ 11 പേരാണ് മരിച്ചത്. ധോല്‍പൂരില്‍ മൂന്ന് പേരും കോട്ടയില്‍ നാല് പേരും മരിച്ചു. 17 പേര്‍ക്ക് ഇവിടെ പരിക്കേറ്റിട്ടുണ്ട്. പോലീസും രക്ഷാ പ്രവര്‍ത്തകരുമാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

ജയ്പൂരിലെ സവായ് മാന്‍ സിങ് ആശുപത്രിയില്‍ ചികില്‍സയിലാണിവര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം രാജസ്ഥാന്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 4 ലക്ഷം രൂപ ദുരിതാശ്വാസ

ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നുമാണ് നല്‍കുക. ജയ്പൂരിലെ ആമിര്‍ പ്രദേശത്ത് വാച്ച്‌ ടവറില്‍ കയറി സെല്‍ഫി എടുക്കുന്നതിനിടെയാണ് ചിലര്‍ക്ക് മിന്നേറ്റത്.

രണ്ടു തവണ ഇവിടെ ശക്തമായ മിന്നലുണ്ടായി. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്. മധ്യപ്രദേശില്‍ ഷിയോപൂരില്‍ രണ്ടു പേരും ഗ്വാളിയോറില്‍ രണ്ടു പേരുമാണ് മരിച്ചത്. ശിവപുരി, അനുപ്പുര്‍, ബേതൂല്‍ എ‌നിവിടങ്ങളില്‍ ഒരാള്‍ വീതവും മരിച്ചു

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …