ഓണത്തോട് അനുബന്ധിച്ച് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ കുട്ടികള്‍ക്ക് മിഠായിപ്പൊതി നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇതിന് പകരം ക്രീം ബിസ്‌കറ്റ് ആയിരിക്കും കിറ്റില്‍ ഉണ്ടാവുക. കിറ്റ് വിതരണ പ്രക്രിയ ഒരുമാസത്തിലേറെ നീളുന്നതിനാല്‍
വിതരണത്തിനിടെ ചോക്ലേറ്റ് അലിഞ്ഞു നശിച്ചുപോകാന്‍ സാധ്യതയുള്ളതിനാലാണ് ഇത് ഒഴിവാക്കുന്നത്. പായസക്കിറ്റോ പായസം ഉണ്ടാക്കാനുള്ള കുത്തരിയുടെയോ സേമിയയുടെയോ
ഒരു പായ്ക്കറ്റോ കിറ്റില്‍ ഉള്‍പ്പെടുത്തും. പായസത്തിന് ആവശ്യമായ ഏലയ്ക്കയും അണ്ടിപ്പരിപ്പും ഉണ്ടാവും. ഇതിനൊപ്പം കടുകും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇനങ്ങളുടെ
എണ്ണം 13 ല്‍ നിന്ന് 17 വരെ ആകും. മുളകു പൊടിക്കു പകരം മുളകു തന്നെ നല്‍കിയേക്കും. കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇനങ്ങള്‍ സംബന്ധിച്ച് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, സപ്ലൈകോ എംഡി അലി അസ്ഗര്‍ പാഷ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. എന്നാല്‍ വില സംബന്ധിച്ചു
ധാരണയാകുമ്ബോഴാണ് ഇനങ്ങളുടെ കാര്യത്തിലും അന്തിമ തീരുമാനമാവുക. 469.70 രൂപയാണ് ഒരു കിറ്റിന് ചിലവ് പ്രതീക്ഷിക്കുന്നത്. മൊത്തം ചിലവ് 408 കോടി രൂപയാണ്. ഇക്കാര്യം സപ്ലൈക്കോ,
സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പഞ്ചസാരയും വെളിച്ചെണ്ണയും സേമിയയും ബിസ്‌ക്കറ്റും അടക്കം പതിനേഴ് ഇനങ്ങളാണ് കിറ്റില്‍. 86 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് കിറ്റ് ലഭിക്കുക