വ്യാപാരികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോവിഡ് ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നല്‍കിയ ഇളവുകള്‍ പര്യാപ്തമല്ലെന്ന് വ്യാപാരികള്‍. കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കണം.
കൂടാതെ കടകളുടെ പ്രവൃത്തി സമയവും ദീര്‍ഘിപ്പിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. കൂടാതെ വ്യാഴാഴ്ച മുതല്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചു.
പെരുന്നാള്‍ സീസണായതിനാല്‍ ഇതുവരെയുള്ള എല്ലാ ആഘോഷങ്ങളുടെയും കച്ചവടം നഷ്ടപ്പെട്ട് കടക്കെണിയിലായ തങ്ങള്‍ക്ക് ഈ പെരുന്നാള്‍ സീസണ്‍ കൂടി നഷ്ടപ്പെട്ടാല്‍ കനത്ത ആഘാതമാണ് അത് ഉണ്ടാക്കുക
എന്ന് വ്യാപാരികള്‍ പറഞ്ഞു. ഇന്ന് രാവിലെയാണ് സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചത്. കടകളുടെ പ്രവര്‍ത്തന സമയം നീട്ടി. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും പ്രവര്‍ത്തിക്കാം.
തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ഇടപാടുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നു നടന്ന അവലോകന യോഗത്തിലാണ് തീരുമാനം.