പാകിസ്താനില്‍ ഭീകരാക്രമണം. മുപ്പതോളം ചൈനീസ് എഞ്ചനീയര്‍മാരും പാക് സൈനികരും യാത്ര ചെയ്ത ബസിനെ ലക്ഷ്യമിട്ടാണ് തീവ്രവാദികളുടെ ആക്രമണം .
സ്‌ഫോടനത്തില്‍ ബസിലുണ്ടായിരുന്ന ആറ് ചൈനീസ് എഞ്ചിനീയര്‍മാരടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.
ദാസു ഡാമില്‍ ജോലി ചെയ്യുന്ന ചൈനീസ് എഞ്ചിനീയര്‍മാരുമായാണ് ബസ് സഞ്ചരിച്ചിരുന്നത്. 30 ഓളം എഞ്ചിനീയര്‍മാര്‍ ബസിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും എന്നാണ് സൂചന.
അപ്പര്‍ കോഹിസ്ഥാനില്‍ വച്ചാണ് ഭീകരവാദികള്‍ സ്‌ഫോടനo നടത്തിയത്. എഞ്ചിനീയര്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് അര്‍ദ്ധസൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.
സ്‌ഫോടനത്തെ തുടര്‍ന്ന് ബസ് മലക്കംമറിഞ്ഞ് പതിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി . സംഭവത്തില്‍ ഒരു ചൈനീസ് എഞ്ചിനീയറേയും സുരക്ഷാ ഉദ്യോഗസ്ഥനേയും കാണാതായിട്ടുണ്ട്.
NEWS 22 TRUTH . EQUALITY . FRATERNITY